"ഒരുവട്ടം തൊഴുതാൽ ഈരേഴുജന്മം സഫലമായി എന്ന് ഋഷിമാർ പറഞ്ഞ ക്ഷേത്രം.കൊച്ചി തിരുവിതാംകൂർ രാജാക്കന്മാർ കുടുംബസമേതം വന്നു ദർശനം നടത്തിക്കൊണ്ടിരുന്നു എന്ന് പറയപ്പെടുന്ന ക്ഷേത്രം.കൊച്ചി തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തി പങ്കിടുന്ന ക്ഷേത്രം.
കൊച്ചിരാജാവും തിരുവിതാൻകൂർ രാജാവും സമൃദ്ധിയായി ദാനം കൊടുത്ത ഭൂമിയിലാണ് ഈ മഹാക്ഷേത്രം സ്‌ഥിതിചെയ്യുന്നത് ഈ ക്ഷേത്രത്തിനു ചുറ്റും 4 കരയിലുമായി 14000 ത്തോളം ഏക്കർ ഭൂമി ഉണ്ടായിരിന്നു .ഭുപരിക്ഷണ സമയത്ത് ഈ ഭൂമിയെല്ലാം പട്ടയം കൊടുത്തു പോയി ഇപ്പോൾ ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലം മാത്രമേ ഉള്ളു. ചോവ്വര വില്ലജിനും ചെങ്ങമനാട് വില്ലജിലുംയിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഈ മഹദേവ ക്ഷേത്രത്തിൽ നിത്യവും 5 പൂജകളും ശീവേലിയും ഊട്ടൂം സ്വർണകൊടി മരവും ഉണ്ടായിരിന്നു ടിപ്പുവിന്റെ കാലത്ത് മഹദേവ ക്ഷേത്രം നശിപ്പിക്കപെട്ടു പോയി. ഈ മഹദേവ ക്ഷേത്രത്തിന്റെ ശിവലിംഗം കണ്ടുതൊഴാൻ 4 ദിക്കിൽ നിന്നും ജനസഹസ്രം എത്തിയിരിന്നു .ശിവനേം പർവതിയേം ഒരു ശിവ ലിംഗ്തിന്റെം മുന്നിൽ കാണുക എന്നത് അപൂർവ്വം അത്യപൂർവ്വം ആണ് .ഉമാമഹേശ്വര സങ്കല്പത്തിലുള്ള ഏക ക്ഷേത്രം ആണ് ."

Back to Top