• ഐതീഹ്യം

    ആലുവ കാലടി റൂട്ടിൽ ദേശം ജംഗ്ഷനിൽ നിന്നും 4 കി . മീ സഞ്ചരിച്ചാൽ പൂർണ്ണാനദിയുടെ തീരത്ത് ചൊവ്വര ദേശത്തിന്റെ നാഥനായ ശ്രീ തൃപ്പുറയാറപ്പന്റെ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിന് ഏകദേശം അയ്യായിരത്തിനുമേൽ വർഷം കാലപഴക്കം ഉള്ളതും അതുമാത്രമല്ല മഹാദേവൻ സാക്ഷാൽ കിരാതഭാവത്തിൽ കിരാത പാർവ്വതിയായ മഹാദേവിയോടുകൂടി അർജ്ജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുന്ന അർദ്ധ നാരീശ്വര ഭാവത്തോടെ ഉള്ള സങ്കല്പത്തിൽ ഇവിടെ വിരാജിക്കുന്നു . മഹാദേവന്റെ സാന്നിദ്ധ്യകല അസാധാരണ പ്രഭാവത്തോടുകൂടി കാലദേശങ്ങളെ അനുവർത്തിച്ചുകൊണ്ട്‌ ഉജ്ജ്വലതേജോരൂപിയായി ശക്തി സ്വരൂപിണിയായ പാർവ്വതിയുടെ സാന്നിദ്ധ്യത്തിന്‌ പ്രാധാന്യം ഉള്ള വിധത്തിൽ വിഗ്രഹത്തിൽ ലക്ഷണ പൂർണ്ണമായിത്തന്നെ ഇവിടെ ആവിർഭവിച്ചിരിക്കുന്നു . ഈ സാന്നിദ്ധ്യം നൂറ്റാണ്ടുകൾക്ക്‌ മുമ്പ് ഒരു മഹാറിഷിയുടെ സങ്കല്പത്തിന്റെയും, തപസ്വിന്റെയും, ജ്ഞാനത്തിന്റെയും ഫലമായി ഇവിടെ സ്വയം ആവിർഭവിച്ചിട്ടുള്ളതാണ്. ആയതുകൊണ്ടുതന്നെ സൂര്യചന്ദ്രന്മാരും, ഭൂമിയും ഉള്ളിടത്തോളം കാലം നിലനിൽക്കുന്നതുമാണ് .ഒരുകാലത്ത് ഈ മഹാക്ഷേത്രം രാജകീയ അധികാരത്താൽ സംരക്ഷിക്കപ്പെട്ടിരുന്നതും, ഈ പ്രദേശം മുഴുവനും മഹാദേവന്റെ അധികാര പരിധിയിൽപ്പെട്ട് വിഭവ സംരിധിക്പ്ണ്ട് അനുഗ്രഹീതവും, ഒരു മഹാ ക്ഷേത്രത്തിന്റെ എല്ലാ പൂർണ്ണതയും, ആചാരവിശേഷങ്ങളും , അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നതാണ്. മുറജപം , ഓത്തൂട്ട്, മുറനമസ്ക്കാരം, ഊട്ട് , വാരം മുതലായ വേദഉപാസനകളെക്കൊണ്ട് ഈ മഹാക്ഷേത്രം ഒരു കാലഘട്ടത്തിൽ അനുഗ്രഹീതമായിരുന്നു . ഈ മഹാക്ഷേത്രത്തിൽ ദക്ഷിണാശാഭിമുഖനായി നിലനിൽക്കുന്ന ഗണപതി സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതും അവിടെത്തന്നെ ദക്ഷിണാമൂർത്തിയുടെ സങ്കല്പവും കൂടാതെ പടിഞ്ഞാറോട്ട് ദർശനമായി ശ്രീധർമ്മശാസ്താ സാന്നിദ്ധ്യവും , പടിഞ്ഞാറ് ഭാഗത്ത്‌ സർപ്പപ്രതിഷ്ഠയും ഉപദേവന്മാരായി ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകി ദർശനമരുളുന്നു. ഒരു കാലഘട്ടത്തിൽ ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ആശ്രയിച്ച ഭാഗത്തുനിന്നും ആപത് വിധിയായി മാറ്റി പ്രതിഷ്ട്ടിച്ചിട്ടുള്ളതാണ് ഇവിടത്തെ വിഷ്ണുസാന്നിധ്യം.ആയത് ഈ ക്ഷേത്രത്തേക്കാൾ കാലപഴക്കമുള്ളതാണ് .ആചാരം കൊണ്ട് ഇവിടത്തെ മഹാദേവക്ഷേത്രത്തിന്റെ തുല്യപ്രധാന്യം ഈ മഹാവിഷ്ണു ക്ഷേത്രത്തിനുണ്ട് .

  • പ്രധാനപെട്ട വഴിപാടുകൾ

    തിരുവുത്സവ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പറ നിറയ്ക്കാവുന്നതാണ്. നെൽപ്പറ 50/- , അരിപ്പറ 60/- , അവിൽപ്പറ 30/- , മലർപ്പറ 20/- , പൂപ്പറ 20/- , അയ്മ്പറ 150/-, എള്ള്പറ 50/- , മഞ്ഞൾ പറ 50/-.ക്ഷേത്രത്തിൽ എല്ലാ മാസവും നടത്തിവരുന്ന തിരുവാതിര ,തിരുവോണ ഊട്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Back to Top