തിരുവുത്സവം

06-04-2016 (1191 മീനം 24) ബുധനാഴ്ച മുതൽ 13-04-2016 (1191 മീനം 31) ബുധനാഴ്ച വരെ.
shiva
നമ:ശിവായ
om mahavishnu
നാരായണ
പൂർണ്ണാനദിയുടെ തീരത്ത് ചൊവ്വര ദേശത്തിന് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യുന്ന മഹാക്ഷേത്രമാണ് ശ്രീ തൃപ്പുറയാർ മഹാദേവക്ഷേത്രം. അതിപുരാതനമായ ഈ മഹാക്ഷേത്രത്തിന്‌ ഏകദേശം അയ്യായിരത്തിനുമേൽ വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു ."ഒരുവട്ടം തൊഴുതാൽ ഈരേഴുജന്മം സഫലമായി എന്ന് ഋഷിമാർ പറഞ്ഞ ക്ഷേത്രം.കൊച്ചി തിരുവിതാംകൂർ രാജാക്കന്മാർ കുടുംബസമേതം വന്നു ദർശനം നടത്തിക്കൊണ്ടിരുന്നു എന്ന് പറയപ്പെടുന്ന ക്ഷേത്രം.കൊച്ചി തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തി പങ്കിടുന്ന ക്ഷേത്രം."പ്രൗഡഗംഭീരമായ വട്ട ശ്രീകോവിലും ,അസാധാരണ വലിപ്പമുള്ള ശിവലിംഗ് പ്രതിഷ്ഠയും ഇവിടത്തെ പ്രത്യേകതയാണ്.അതിവിശിഷ്ടമായ ഒരു ദ്വൈതസ്വഭാവം ഇവിടത്തെ പ്രതിഷ്ഠയ്ക്കുണ്ട്.മഹാദേവൻ സാക്ഷാൽ കിരാതഭാവത്തിൽ കിരാതപാർവ്വതിയായ മഹാദേവിയോടുകൂടി അർജ്ജുനന് പാശുപതം നൽകി അനുഗ്രഹിക്കുന്ന അർദ്ധനാരീശ്വര ഭാവത്തോടെ യുള്ള സങ്കല്പത്തിൽ ഇവിടെ ബിംബഭാവത്തിൽ വിരാജിക്കുന്നു.മഹാദേവന്റെ സാന്നിദ്ധ്യകല അസാധാരണ പ്രഭാവത്തോടുകൂടി കാലദേശങ്ങളെ അനുവർത്തിച്ചുകൊണ്ട്‌ ഉജ്ജ്വല തേജോരൂപിയായി ശക്തിസ്വരൂപിണിയായ പാർവ്വതിയുടെ സാന്നിദ്ധ്യത്തിന്‌ പ്രാധാന്യം ഉള്ള വിധത്തിൽ ഇവിടത്തെ വിഗ്രഹത്തിൽ ലക്ഷണപൂർണ്ണമായിത്തന്നെ ആവിർഭവിച്ചിട്ടുള്ളത്‌ ഈ മഹാക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. തൃമധുരം ,പിഴിഞ്ഞുപായസം ,ദശപുഷ്പമാല എന്നിവ ഇവിടത്തെ പ്രധാന വഴിപാടാണ്.എല്ലാ തിരുവാതിരനാളിലും ,പ്രത്യേകിച്ച് ധനുമാസത്തിലെ തിരുവാതിര നാളിൽ പട്ടും താലിയും ചന്ദ്രക്കലയും ദശപുഷ്പമാലയും ചാർത്തി തൊഴുന്നത് പ്രധാനവും ,മംഗല്യം സിദ്ധിയ്ക്കുന്നതിന് വിശേഷവുമാണ്.

ഈ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ ദക്ഷിണാഭിമുഖനായി കുടികൊള്ളുന്ന ഗണപതി സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതും അവിടെത്തന്നെ ദക്ഷിണാമൂർത്തിയുടെ സങ്കല്പവും ഉണ്ട്.ഗണപതിയ്ക്ക് ഒറ്റയപ്പനിവേദ്യം, കറുകമാല ചാർത്തൽ തുടങ്ങി വഴിപാടുകളും, ദക്ഷിണാമൂർത്തിക്ക് നെയ്‌ വിളക്ക് നടത്തുന്നതും വിശേഷമാണ്. ചുറ്റമ്പലത്തിന് പുറത്ത് അഗ്നി കോണിലായി പടിഞ്ഞാറ് ദർശനമായി സർവ്വൈശ്വര്യവും പ്രദാനം ചെയ്ത് കലിയുഗവരദനായ ശ്രീധർമ്മശാസ്താവ് കുടികൊള്ളുന്നു .കളമെഴുത്തും പാട്ടും, വിശേഷാൽ അട നിവേദ്യവും ഇവിടത്തെ പ്രധാന വഴിപാടാണ്.പുരാതനകാലം മുതൽക്കെ സർപ്പചൈതന്യം ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കുടികൊള്ളുന്നു.സർപ്പ ദോഷ പരിഹാരത്തിനും, സർപ്പപ്രീതിയ്ക്കും ആയില്യം നാളിൽ സർപ്പപൂജ നടത്തിവരുന്നു.

ശ്രീമഹാദേവന്റെ വടക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി തുല്യ പ്രാധാന്യത്തോടുകൂടി ശംഖ്, ചക്ര, ഗദാ, പത്മ ധാരിയായി മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യം ഭക്തജനങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്ത് നിലകൊള്ളുന്നു.പുരാതന കാലത്ത് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും ആപത് വിധിയായി മാറ്റി പ്രതിഷ്ഠിച്ചിട്ടുള്ളതാണ് ഈ വിഷ്ണുസാന്നിദ്ധ്യം. ആയത് ഈ ക്ഷേത്രത്തേക്കാൾ കാലപഴക്കം ഉള്ളതാണ്.പാൽപ്പായസം, കദളിപ്പഴ നിവേദ്യം മുതലായ ഇവിടത്തെ പ്രധാന വഴിപാടാണ്.മഹാക്ഷേത്രം നിലനിൽക്കുന്ന ഈ പുണ്യഭൂമിയിൽ പുരാതനകാലത്ത്‌ ഋഷീശ്വരൻ തപസ്സ് ചെയ്ത് ആരാധിച്ചിരുന്നതാണ്.ആയതുകൊണ്ട് സൂര്യചന്ദ്രന്മാരും ഭൂമിയും ഉള്ളിടത്തോളംകാലം നിലനിൽക്കുമെന്നും ഈ തിരുസന്നിധിയിൽ ആശ്രയിക്കുന്നവർക്ക് സർവ്വൈശ്വര്യവും ലഭിക്കുമെന്ന് തീർച്ചയാണ്.

kp
ഒന്നാംദിവസം 06.04.2016 (1191 മീനം 24) ബുധൻ.
വൈകിട്ട് 2.45 ന് കൊടിമരഘോഷയാത്ര (ശാരദ എസ്.നായരുടെ മുല്ലക്കൽ ദേവീക്ഷേത്രത്തിനുസമീപത്തുള്ള സ്ഥലത്തുനിന്നും)
6.15 ന് ദീപാരാധന, പഞ്ചാരിമേളം അരങ്ങേറ്റം (മഹാദേവ വാദ്യകലാസംഘം,പുറയാർ) തിരുമുമ്പിൽ കാഴ്ച സമർപ്പണം
രാത്രി 7.15 നും 8.15നും മദ്ധെ (ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കിടങ്ങശ്ശേരി മനയ്ക്കൽ രാമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ)
രാത്രി 8.30 മുതൽ കൊടിയേറ്റ് പ്രസാദഊട്ട്
സമർപ്പണം :ശ്രീ. വേണുഗോപാലൻ ചൂരംമ്പിള്ളി
രണ്ടാംദിവസം 07.04.2016 (1191 മീനം 25) വ്യാഴം
വെളുപ്പിന് 4.00 ന് പള്ളിയുണർത്തൽ
5.00 ന് നിർമ്മാല്യദർശനം
തുടർന്ന് നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ശീവേലി, വിശേഷാൽ പൂജകൾ
വൈകിട്ട് 6.15 ന് ദീപാരാധന അഷ്ടപദി കച്ചേരി (സമർപ്പണം : കുമാരി കാവ്യശ്രീ )
7.00 ന് തിരുവാതിരകളി
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ
രാത്രി 9.00 ന് വിളക്കിനെഴുന്നള്ളിപ്പ്
തുടർന്ന് അത്താഴപൂജ, തൃപ്പുകദർശനം
അഹസ്സ് പുറവരിക്കൽ കുടുംബം വക
മൂന്നാംദിവസം 08.04.2016 (1191 മീനം 26) വെള്ളി
ക്ഷേത്രചടങ്ങുകൾ പതിവുപോലെ
വൈകിട്ട് 7.00 ന് നൃത്തനൃത്യങ്ങൾ
അവതരണം ഗൗരീശങ്കര നൃത്തകലാക്ഷേത്രം, ഗാന്ധിപുരം
8.30 ന് ഭക്തിഗാനമേള
അവതരണം ലക്ഷ്മിശ്രീ ഗാനവേദി, കിഴക്കേ ദേശം
അഹസ്സ് പട്ടൂർ കുടുംബം വക
നാലാംദിവസം 09.04.2016 (1191 മീനം 27) ശനി
ക്ഷേത്രചടങ്ങുകൾ പതിവുപോലെ
വൈകിട്ട് 7.00 ന് നൃത്തസന്ധ്യ
അവതരണം ഉമാമഹേശ്വര നൃത്തകലാക്ഷേത്രം, റെയിൽവേ സ്റ്റേഷൻ ജoഗ്ഷൻ
രാത്രി 9.00 ന് ഏകാംഗനാടകം
അവതരണം ചൊവ്വര ബഷീർ
അഹസ്സ് 3517 എൻ.എസ്.എസ്.കരയോഗം ചൊവ്വര
അഞ്ചാംദിവസം 10.04.2016 (1191 മീനം 28) ഞായർ
ക്ഷേത്രചടങ്ങുകൾ പതിവുപോലെ
വൈകിട്ട് 7.00 ന് : ചാക്യാർകൂത്ത്
അവതരണം : വിദൂഷകരത്നം ഡോ. എടനാട് രാജൻ നമ്പ്യാർ
8.15 ന് : കുട്ടികളുടെ കലാപരിപാടികൾ
അഹസ്സ് : സുരേന്ദ്രൻ കഴമത്തിൽ
ആറാംദിവസം 11.04.2016 (1191 മീനം 29) തിങ്കൾ
ക്ഷേത്രചടങ്ങുകൾ പതിവുപോലെ
വൈകിട്ട് 8.00 ന് സ്വർണ്ണകൊട്ടാരം
സാമൂഹ്യനാടകം
അവതരണം പ്രതീക്ഷ തീയെറ്റെർസ്
അഹസ്സ് വേളമന വക
ഏഴാംദിവസം 12.04.2016 (1191 മീനം 30) ചൊവ്വ
വലിയവിളക്ക്
വെളുപ്പിന് 4.00 ന് പള്ളിയുണർത്തൽ
5.00 ന് നിർമ്മാല്യദർശനം, വിശേഷാൽ പൂജകൾ
9.00 ന് കാഴ്ചശീവേലി
(30ൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം)
തുടർന്ന് ഉച്ചപൂജ
വൈകിട്ട് 6.15 ന് ദീപാരാധന, ദീപക്കാഴ്ച, പഞ്ചവാദ്യം
7.30 ന് മെഗാ തിരുവാതിര
(101 അംഗനമാർ അണിനിരക്കുന്നു)
8.00 ന് കഞ്ഞിവീഴ്ത്ത്
സമർപ്പണം ശ്രീനാരായണ സ്വതന്ത്രസഭ, ഗാന്ധിപുരം
രാത്രി 9.00 ന് വലിയവിളക്ക് എഴുന്നള്ളിപ്പ്
മേജർസെറ്റ് പഞ്ചവാദ്യം
അഹസ്സ് ജ്യോത്സ്യൻ കെ .എസ്. സുനിൽകുമാർ, കളരിയ്ക്കൽ
എട്ടാംദിവസം 13.04.2016 (1191 മീനം 31) ബുധൻ
ആറാട്ട്‌
വെളുപ്പിന് 4.00 ന്പള്ളിയുണർത്തൽ
5.00 ന് നിർമ്മാല്യദർശനം
രാവിലെ 8.30 ന് തിരുവാതിര ആറാട്ടെഴുന്നള്ളിപ്പ്
കൊടിക്കീഴിൽ പറ ,കാണിക്കയിടൽ പ്രധാനം
9.00 ന് പ്രഭാത ലഘുഭക്ഷണം ,കുടിവെള്ള വിതരണം
സമർപ്പണം അക്ഷയ സെൽഫ് ഹെൽപ്പ്‌ ഗ്രൂപ്പ്‌ പുറയാർ, ചൊവ്വര
തുടർന്ന് ഭജനമാല
(സ്വരലയവർഷിണി,കാട്ടിലെക്കാവ് ദേശം)
12.00 മുതൽ ആറാട്ട്സദ്യ
ഭഗവാന്റെ തിരുവാതിര പിറന്നാളാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ആറാട്ടു സദ്യയ്ക്ക് ആവശ്യമായ ഉത്പന്നങ്ങൾ ഭക്തജനങ്ങൾക്ക് കൊടിയേറ്റ് ദിവസം മുതൽ ഭഗവാന്റെ തിരുമുമ്പിൽ കാഴ്ചയായി സമർപ്പിക്കാവുന്നതാണ്
സ്പോൺസർ ചെയ്യാവുന്ന പരിപാടിയുടെ വിശദവിവരങ്ങൾ

ദീപാരാധന 2,500/- കുത്തുവിളക്കിൽ എണ്ണ 1,000/-
ഒരുപാട്ട എണ്ണ 1,000/- ഉണക്കലരി(1 ചാക്ക്) 2,500/-
അരപ്പാട്ട എണ്ണ 500/- ശർക്കര(1 ചാക്ക്) 2,000/-
ആന എഴുന്നള്ളിപ്പ് 5,000/- ആറാട്ട്‌സദ്യ 40,000/-
NB : തിരുവുത്സവ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പറ നിറയ്ക്കാവുന്നതാണ്.
നെൽപ്പറ 50/- , അരിപ്പറ 60/- , അവിൽപ്പറ 30/- , മലർപ്പറ 20/- ,
പൂപ്പറ 20/- , അയ്മ്പറ 150/-, എള്ള്പറ 50/- , മഞ്ഞൾ പറ 50/-.
പരിപാടിയിൽ ഭേദഗതി വരുത്തുവാൻ കമ്മറ്റിക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.ക്ഷേത്രത്തിൽ എല്ലാ മാസവും നടത്തിവരുന്ന തിരുവാതിര ,തിരുവോണ ഊട്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.


ശബ്ദവും വെളിച്ചവും : ശ്രീരാഗം , ചൊവ്വര
പന്തൽ ഡെക്കറേഷൻ : മയൂര ഡെക്കറേഷൻ, ചൊവ്വര

Back to Top